കാലം
കാലമാകുന്ന ഒഴുക്കിൽ
ജീവിതം പിന്നെയും മുന്നോട്ട്
ആഴമേറിയ ജീവിതത്തിലെ
ചെറുമീനുകൾ നമ്മൾ,
കാലമാം ഒഴുക്കിൽപ്പെട്ടു
കൊഴിയുന്ന മനുഷ്യജന്മങ്ങൾ.
തീരം തേടിയുള്ള യാത്രയിൽ
പിന്നിടുന്ന വഴികളിൽ
കണ്ടുമുട്ടിയ മുഖങ്ങളെ -
വിടെയോ പോയ് മറഞ്ഞു.
ഓർക്കുന്ന സൗഹൃദങ്ങളും
സന്തോഷത്തിന്റെ നാളുകളും
നിനച്ചിരിക്കാതെ നേരിടേണ്ടി -
വന്ന നിസ്സഹായ നിമിഷങ്ങളും
ഓർക്കാത കൈവന്ന ഭാഗ്യങ്ങളും
വീണുടഞ്ഞ സ്വപ്നങ്ങളും
ഇരുളടഞ്ഞ വീഥിയിലെ കത്തുന്ന -
പ്രതീക്ഷയുടെ തിരിനാളങ്ങളും
മനസ്സിന്റെ ഏതോ കോണിൽ
ഒളിപ്പിച്ചു വെച്ച സ്നേഹബന്ധങ്ങളും
ജീവിത നൗകയിൽ എന്തിനോ
ബാക്കിയായ്....
കാലം പിന്നെയും മുന്നോട്ട്.
ഗോപിക. പി. ജി
പെരിങ്ങോട്
No comments:
Post a Comment